Tuesday, 31 July 2018

ലിറ്റില്‍ കൈറ്റ്സ്


ലിറ്റില്‍ കൈറ്റ്സ് ഐ ടി ക്ലബ്ബ് ആദ്യത്തെ ക്ലാസ്സ് - അനിമേഷന്‍ പരിശീലനം





പത്ര വാര്‍ത്ത പുസ്തക പ്രദര്‍ശനം


കാര്‍ഷിക കോളേജ് സന്ദര്‍ശനം


ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ടിഷ്യൂ കള്‍ച്ചര്‍ തുടങ്ങിയ നൂതന കൃഷി സങ്കേതങ്ങള്‍ പരിചയപ്പെടുന്നതിനായി പടന്നക്കാട് കാര്‍ഷിക കോളേജിലേക്ക് ഒരു യാത്ര കുട്ടികള്‍ക്ക് നവ്യാനുഭവമായി. ശ്രീധരന്‍ തെക്കുമ്പാടന്‍, പ്രിയശാലിനി എം എന്നിവര്‍ നേതൃത്വം നല്‍കി.





Saturday, 7 July 2018

ബഷീര്‍ദിനം


"ബേപ്പൂര്‍ സുല്‍ത്താന്റെ സ്മരണയ്ക്ക് '' നാടകാവിഷ്കാരം ശ്രദ്ധേയമായി.
ബാനം: പാത്തുമ്മയും കുഞ്ഞാടും ഒരിക്കല്‍ക്കൂടി സദസ്സിനെ ബേപ്പൂര്‍ സുല്‍ത്താന്റെ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബഷീര്‍ ദിനത്തോടനുബന്ധിച്ച് ബാനം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ബഷീര്‍ കഥകളുടെ നാടകാവിഷ്കാരം അവതരണം കൊണ്ട് ശ്രദ്ധേയമായി. 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നോവലിലെ കുഞ്ഞു പാത്തുമ്മയും നിസാര്‍ അഹമ്മദും ആയിഷയും 'മതിലുകളി 'ലെ നാരായണിയും ബഷീറും 'വിശ്വവിഖ്യാതമായ മൂക്ക'നും കൂട്ടുകാരും 'ഭൂമിയുടെ അവകാശികളി'ലെ ബഷീറും ഫാബി ബഷീറും വേദിയിലെത്തി.
സ്കൂളില്‍ ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും പുസ്തക ചര്‍ച്ചയും 'ബഷീര്‍ ദ മാന്‍' ഡോക്യുമെന്‍ററി പ്രദര്‍ശനവും ബഷീര്‍ സാഹിത്യ പ്രശ്നോത്തരിയും നടന്നു. പരിപാടികള്‍ക്ക് സ്കൂള്‍ പ്രധാനാധ്യാപിക രേഷ്മ എം,സഞ്ജയന്‍ മനയില്‍, രാജന്‍ കെ കെ , പ്രിയ ശാലിനി എം, പ്രപഞ്ച് സി,ഷംനാസ് , കൃഷ്ണപ്രിയ ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.









അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം


അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബാനം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 'ജീവിതമാണ് ലഹരി 'എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി.ബോധവല്‍ക്കരണ ക്ലാസ്സുകളും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ സന്തോഷ് കുമാര്‍ എം എസ് ക്ലാസ്സുകള്‍ നയിച്ചു.പ്രധാനാധ്യാപിക ശ്രീമതി രേഷ്മ എം,ബാലചന്ദ്രന്‍ പികെ, പ്രപഞ്ച് സി തുടങ്ങിയവര്‍ സംസാരിച്ചു്‍.







യോഗ ദിനം


ബാനം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത യോഗ പരിശീലകന്‍ ശ്രീ പി ബാബുരാജ് നേതൃത്വം നല്‍കി.പിടിഎ പ്രസിഡണ്ട് ശ്രീ ബാനം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി രേഷ്മ സ്വാഗതവും ശ്രീ പി കെ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.





Friday, 6 July 2018

വായനാവാരത്തിന്റെ ആരംഭവും വിദ്യാ രംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും

വായനാവാരത്തിന്റെ ആരംഭവും വിദ്യാ രംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും ബാനം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.പ്രത്യേക അസംബ്ലിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി രേഷ്മ എം നേതൃത്വം നല്‍കി.പി എന്‍ പണിക്കരെ പരിചയപ്പെടുത്തലും വായനാദിന സന്ദേശവും കവിത ആലാപനവും വായന അനുഭവങ്ങളുടെ അവതരണവും നടന്നു. വിദ്യാരംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ബാനം യുപി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകനും സാഹിത്യകാരനും പ്രഭാഷകനുമായ ശ്രീ ബാലന്‍ മാസ്റ്റര്‍ പരപ്പ നിര്‍വഹിച്ചു.താന്‍ രചിച്ച 'പരപ്പ ഒരു ഗ്രാമത്തിന്റെ പാഠഭേദങ്ങള്‍' എന്ന പുസ്തകം അദ്ദേഹം സ്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തില്‍ വയമ്പ് നട്ടുകൊണ്ട് ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും ശാസ്ത്ര പരീക്ഷണം നടത്തി കൊണ്ട് സയന്‍സ് ക്ലബ് ഉദ്ഘാടനവും പൈതൃക മ്യൂസിയത്തിലേക്ക് വിദ്യാര്‍ത്ഥിനിയുടെ സംഭാവന സ്വീകരിച്ചു കൊണ്ട് പൈതൃക ക്ലബ്ബിന്റെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. മലയാളത്തിലെ പ്രശസ്ത കവികളുടെ വരികള്‍ ഉള്‍പ്പെടുത്തിയ അക്ഷരമരവും സ്കൂള്‍ ലൈബ്രറിയില്‍ സമാഹരിച്ച വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളുടെ പ്രദര്‍ശനവും വായനാ ദിനത്തിന്റെ ഭാഗമായി നടന്നു.