ബാനം നാടിന്റെ ഉത്സവമായി,പ്രഭാകരൻ കമ്മീഷൻ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി
ബാനം ഗവൺമെന്റ് ഹൈസ്കൂളിന് അനുവദിച്ച രണ്ടു നില കെട്ടിടത്തിന്റെ ഉദ്ഘാടനം
ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു.
സ്കൂളിന് അനുവദിച്ച 3 ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ
പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എ ജി സി ബഷീർ നിർവഹിച്ചു . ഒന്നാം ക്ലാസ് ഒന്നാം
തരം ആക്കുക എന്ന ലക്ഷ്യത്തോടെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച
സ്മാർട്ട് ക്ലാസ്സ് മുറി പ്രസിഡൻറ് ശ്രീ സി കുഞ്ഞിക്കണ്ണൻ സ്വിച്ചോൺ
ചെയ്തു. എസ്എസ്എൽസിക്ക് 100% വിജയം നേടിയ വിജയം നേടിയ വിദ്യാർത്ഥികളെ
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ജോസ് പതാലിൽ അനുമോദിച്ചു .എൻഎംഎംഎസ്
സ്കോളർഷിപ്പ് നേടിയ എട്ടാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്കുള്ള ഉപഹാരം
ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഇ പത്മാവതി വിതരണം ചെയ്തു. ബ്ലോക്ക്
പഞ്ചായത്ത് അംഗം ശ്രീമതി പി വി തങ്കമണി എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചു.
സ്ഥാനമൊഴിഞ്ഞ സ്കൂളിന്റെ ആദ്യഹെഡ്മാസ്റ്റർ ശ്രീ രഘു മിന്നിക്കാരനെ
ബഹുമാനപ്പെട്ട റവന്യൂമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ പിടിഎ
പ്രസിഡണ്ട് ശ്രീ ബാനം കൃഷ്ണൻ സ്വാഗതവും ഹൊസ്ദുർഗ് എ ഇ ഒ ശ്രീ പി കെ
ജയരാജ്,ഹെഡ്മിസ്ട്രസ് ശ്രീമതി എം രേഷ്മ ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ കെ കെ
കുഞ്ഞിരാമൻ,ശ്രീ എ സി മാത്യു, ശ്രീ പി ദിവാകരൻ, ശ്രീമതി റഷീദ ഇസ്മായിൽ,
സ്റ്റാഫ് സെക്രട്ടറി എം പ്രിയ ശാലിനി,കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ടി വി ഉഷ, കെ ഭൂപേഷ്
തുടങ്ങിയവർ ആശംസയും മുൻ ഹെഡ്മാസ്റ്റർ ശ്രീ രഘു മിന്നിക്കാരൻ
നന്ദിയുംഅർപ്പിച്ചു.
No comments:
Post a Comment