Friday, 6 July 2018

വായനാവാരത്തിന്റെ ആരംഭവും വിദ്യാ രംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും

വായനാവാരത്തിന്റെ ആരംഭവും വിദ്യാ രംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും ബാനം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.പ്രത്യേക അസംബ്ലിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി രേഷ്മ എം നേതൃത്വം നല്‍കി.പി എന്‍ പണിക്കരെ പരിചയപ്പെടുത്തലും വായനാദിന സന്ദേശവും കവിത ആലാപനവും വായന അനുഭവങ്ങളുടെ അവതരണവും നടന്നു. വിദ്യാരംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ബാനം യുപി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകനും സാഹിത്യകാരനും പ്രഭാഷകനുമായ ശ്രീ ബാലന്‍ മാസ്റ്റര്‍ പരപ്പ നിര്‍വഹിച്ചു.താന്‍ രചിച്ച 'പരപ്പ ഒരു ഗ്രാമത്തിന്റെ പാഠഭേദങ്ങള്‍' എന്ന പുസ്തകം അദ്ദേഹം സ്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തില്‍ വയമ്പ് നട്ടുകൊണ്ട് ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും ശാസ്ത്ര പരീക്ഷണം നടത്തി കൊണ്ട് സയന്‍സ് ക്ലബ് ഉദ്ഘാടനവും പൈതൃക മ്യൂസിയത്തിലേക്ക് വിദ്യാര്‍ത്ഥിനിയുടെ സംഭാവന സ്വീകരിച്ചു കൊണ്ട് പൈതൃക ക്ലബ്ബിന്റെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. മലയാളത്തിലെ പ്രശസ്ത കവികളുടെ വരികള്‍ ഉള്‍പ്പെടുത്തിയ അക്ഷരമരവും സ്കൂള്‍ ലൈബ്രറിയില്‍ സമാഹരിച്ച വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളുടെ പ്രദര്‍ശനവും വായനാ ദിനത്തിന്റെ ഭാഗമായി നടന്നു.
















No comments:

Post a Comment