"ബേപ്പൂര്‍ സുല്‍ത്താന്റെ സ്മരണയ്ക്ക് '' നാടകാവിഷ്കാരം ശ്രദ്ധേയമായി.
ബാനം: പാത്തുമ്മയും കുഞ്ഞാടും ഒരിക്കല്‍ക്കൂടി സദസ്സിനെ ബേപ്പൂര്‍ സുല്‍ത്താന്റെ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബഷീര്‍ ദിനത്തോടനുബന്ധിച്ച് ബാനം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ബഷീര്‍ കഥകളുടെ നാടകാവിഷ്കാരം അവതരണം കൊണ്ട് ശ്രദ്ധേയമായി. 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നോവലിലെ കുഞ്ഞു പാത്തുമ്മയും നിസാര്‍ അഹമ്മദും ആയിഷയും 'മതിലുകളി 'ലെ നാരായണിയും ബഷീറും 'വിശ്വവിഖ്യാതമായ മൂക്ക'നും കൂട്ടുകാരും 'ഭൂമിയുടെ അവകാശികളി'ലെ ബഷീറും ഫാബി ബഷീറും വേദിയിലെത്തി.
സ്കൂളില്‍ ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും പുസ്തക ചര്‍ച്ചയും 'ബഷീര്‍ ദ മാന്‍' ഡോക്യുമെന്‍ററി പ്രദര്‍ശനവും ബഷീര്‍ സാഹിത്യ പ്രശ്നോത്തരിയും നടന്നു. പരിപാടികള്‍ക്ക് സ്കൂള്‍ പ്രധാനാധ്യാപിക രേഷ്മ എം,സഞ്ജയന്‍ മനയില്‍, രാജന്‍ കെ കെ , പ്രിയ ശാലിനി എം, പ്രപഞ്ച് സി,ഷംനാസ് , കൃഷ്ണപ്രിയ ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment