Friday, 1 June 2018

പ്രവേശനോത്സവം 2018

ബാനം ഗവ.ഹൈസ്കൂളില്‍ പ്രവേശനോത്സവം ഗംഭീരമായ പരിപാടികളോടെ കൊണ്ടാടി.പുതുതായി പ്രവേശനം നേടിയ കുരുന്നുകളെ വിദ്യാര്‍ത്ഥികളും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു.കുട്ടികള്‍ക്ക് വര്‍ണ്ണബലൂണുകളും കിരീടവും മധുര പലഹാരവും നല്‍കി.മഹാത്മ പുരുഷ സ്വയംസഹായ സംഘത്തിന്റെ വകയായി ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും സ്റ്റിീല്‍ വാട്ടര്‍ ബോട്ടിലുകള്‍ നല്‍കി.കുട്ടികള്‍ക്ക് ബാഗും കുടയും സ്പോണ്‍സര്‍ ചെയ്ത നവജീവന്‍ പുരുഷ സ്വയംസഹായ സംഘത്തിന്റെ ഭാരവാഹികള്‍ അതിനാവശ്യമായ തുക ഹെഡ്‌മാസ്റ്ററെ ഏല്‍പ്പിച്ചു.
 































No comments:

Post a Comment