പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സജ്ജീകരിച്ച ക്ലാസ്സ് ലൈബ്രറികളുടെ കോടോം ബേളൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം 2018 ജനുവരി 9 ന് കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കുഞ്ഞിക്കണ്ണന്‍ ബാനം ഗവ.ഹൈസ്കൂളില്‍ വെച്ച് നിര്‍വ്വഹിച്ചു.ചടങ്ങില്‍ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ഉഷ അധ്യക്ഷത വഹിച്ചു.പി ഇ സി സെക്രട്ടറി ശ്രീമതി സുരേഖ ടീച്ചര്‍, ബാനം ഗവ.ഹൈസ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിയശാലിനി, ലൈബ്രേറിയന്‍ രാജന്‍ കെ കെ, പിടി എ അംഗം സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രഘു മിന്നിക്കാരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി വി പവിത്രന്‍ നന്ദിയും പറഞ്ഞു.പിടി എ അംഗം സന്തോഷ് ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന നല്‍കിയ പുസ്തകങ്ങള്‍ ചടങ്ങില്‍ വെച്ച് ഏറ്റുവാങ്ങി.ബാനം ഗവ.ഹൈസ്കൂളിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനവും കുട്ടികള്‍ തയ്യാറാക്കിയ പുസ്തകാസ്വാദനക്കുറിപ്പുകളുടെ പതിപ്പ് പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
No comments:
Post a Comment