Monday, 8 January 2018

പക്ഷിനിരീക്ഷണ ക്യാംപ്

പ്രശസ്ത പക്ഷിനിരീക്ഷകന്‍ ശ്രീ ശശിധരന്‍ മനേക്കരയുടെ നേതൃത്വത്തില്‍ ബാനം ഗവ.ഹൈസ്കൂളില്‍ പക്ഷിനിരീക്ഷണ ക്യാംപ് നടത്തി.സ്ലൈഡ് ഷോ, വീഡിയോ എന്നിവയിലൂടെ പക്ഷികളെ പരിചയപ്പെട്ടതിനു ശേഷം ഫീല്‍ഡിലിറങ്ങിയ കുട്ടികള്‍ മുപ്പത്തഞ്ചില്‍ പരം പക്ഷികളെ കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും  തിരിച്ചറിഞ്ഞു. പിടി എ പ്രസിഡണ്ട് ശ്രീ ബാനം കൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശ്രീ കെ കെ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു.പാച്ചേനി കൃഷ്ണന്‍, കമലാക്ഷന്‍,രാജന്‍ കെ കെ,ഭാസ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രഘു മിന്നിക്കാരന്‍ സ്വാഗതവും ശ്രീധരന്‍ തെക്കുമ്പാടന്‍ നന്ദിയും രേഖപ്പെടുത്തി.
















No comments:

Post a Comment