Sunday 30 September 2018

ഹരിതസേന

ബാനം ഗവ.ഹൈസ്കൂളിനെ പച്ചപ്പണിയിക്കാൻ ഹരിതസേന ഒരുങ്ങുന്നു. ജൈവവൈവിധ്യ പാർക്ക് നവീകരണം, ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, പച്ചക്കറി കൃഷി, കാമ്പസ് ഹരിതാഭമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഹരിതസേനയുടെ നേതൃത്വത്തിൽ .ഉദ്ഘാടനം ഒക്ടോബർ 2 ന് രാവിലെ സ്കൂൾ അങ്കണത്തിൽ, കോടോംബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ഉഷ ടി വി നിർവ്വഹിക്കുന്നു. ഏവർക്കും സ്വാഗതം.

പൈതൃക മ്യൂസിയം

ഇന്നലെകളിലേക്ക് ഒരു യാത്ര. ചരിത്ര ശേഷിപ്പുകൾ തേടി. ബാനം ഗവ.ഹൈസ്കൂളിൽ ആരംഭിക്കുന്ന പൈതൃക മ്യൂസിയത്തിലേക്ക് ചരിത്ര പ്രാധാന്യമുള്ള പുരാതന വസ്തുക്കൾ സമാഹരിക്കുന്നു. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.






കായിക മേള 2018

ബാനം ഗവ.ഹൈസ്കൂളിലെ വാർഷിക കായിക മേള, ആവേശ ഭരിതമായ ഉത്സവാന്തരീക്ഷത്തിൽ പൂർത്തിയായി. പുതിയ ദൂരങ്ങളും പുതിയ ഉയരങ്ങളും പുതിയ വേഗങ്ങളും തേടിയുള്ള കായികതാരങ്ങളുടെ മാറ്റുരയ്ക്കൽ ഹെഡ്മിസ്ട്രസ് ശ്രീമതി രേഷ്മ എം ഉദ്ഘാടനം ചെയ്തു.സ്പോർട്സ് ജനറൽ കൺവീനർ പവിത്രൻ മാഷ്, സീനിയർ അസിസ്റ്റൻ്റ് ബാലചന്ദ്രൻ മാഷ് തുടങ്ങിയവർ നേതൃത്വം നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ രാജീവൻ, വൈസ് പ്രസിഡണ്ട് കെ.കെ.കുഞ്ഞിരാമൻ എന്നിവർ മെഡലുകൾ വിതരണം ചെയ്തു.
Image may contain: one or more people, people standing, crowd, outdoor and nature




ജില്ലാ ജൂനിയർ കബഡി

ജില്ലാ ജൂനിയർ കബഡി....
ഹോസ്ദുർഗ്ഗ് സബ് ജില്ലയ്ക്ക് ഇരട്ട കിരീടം....
കാസറഗോഡ് റവന്യൂ ജില്ല ജൂനിയർ കബഡിയിൽ ഇരു വിഭാഗത്തിലും ഹോസ്ദുർഗ്ഗ് സബ്ജില്ലാ കിരീടം ചൂടി. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത കുട്ടികൾ അട്ടിമറി വിജയമാണ് നേടിയത്...
ആൺകുട്ടികളുടെ മത്സരത്തിൽ ചെറുവത്തൂർ ഉപജില്ലയെ അട്ടിമറിച്ചാണ് ഹോസ്ദുർഗ്ഗ് സബ്ജില്ല വിജയം പിടിച്ചെടുത്തത്. പെൺകുട്ടികളുടെ മത്സരത്തിൽ ബേക്കൽ ഉപജില്ലയെ 1 പോയിന്റ് വ്യത്യാസത്തിൽ തോൽപ്പിച്ചു കൊണ്ട് വിജയിച്ചു മത്സരം അവസാനിക്കാൻ 3 മിനിറ്റ് ബാക്കി നിൽക്കേ ബേക്കൽ ഉപജില്ലാ 10 പോയിന്റ് ലീഡ് നേടിയിരുന്നു. അവസാന നിമിഷത്തിൽ കരുത്തുകാട്ടിയ പെൺകുട്ടികൾ അട്ടിമറിയിലൂടെ 1 പോയിന്റ് വിജയം സ്വന്തമാക്കി.
വിജയികൾക്ക് അഭിനന്ദനങ്ങൾ
ബാനം സ്കൂളിൻ്റെ അഭിമാനതാരങ്ങളായ കൃഷ്ണപ്രിയയും ശ്രീപ്രിയയും ടീമിലുണ്ട്.