Friday 12 January 2018

ക്ലാസ്സ് ലൈബ്രറി പഞ്ചായത്ത് തല പ്രഖ്യാപനം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സജ്ജീകരിച്ച  ക്ലാസ്സ് ലൈബ്രറികളുടെ  കോടോം ബേളൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം 2018 ജനുവരി 9 ന് കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കുഞ്ഞിക്കണ്ണന്‍ ബാനം ഗവ.ഹൈസ്കൂളില്‍ വെച്ച് നിര്‍വ്വഹിച്ചു.ചടങ്ങില്‍ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ഉഷ അധ്യക്ഷത വഹിച്ചു.പി ഇ സി സെക്രട്ടറി ശ്രീമതി സുരേഖ ടീച്ചര്‍, ബാനം ഗവ.ഹൈസ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിയശാലിനി, ലൈബ്രേറിയന്‍ രാജന്‍ കെ കെ, പിടി എ അംഗം സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രഘു മിന്നിക്കാരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി വി പവിത്രന്‍ നന്ദിയും പറഞ്ഞു.പിടി എ അംഗം സന്തോഷ് ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന നല്‍കിയ പുസ്തകങ്ങള്‍ ചടങ്ങില്‍ വെച്ച് ഏറ്റുവാങ്ങി.ബാനം ഗവ.ഹൈസ്കൂളിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനവും കുട്ടികള്‍ തയ്യാറാക്കിയ പുസ്തകാസ്വാദനക്കുറിപ്പുകളുടെ പതിപ്പ് പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.




Monday 8 January 2018

പക്ഷിനിരീക്ഷണ ക്യാംപ് പത്രവാര്‍ത്ത


പക്ഷിനിരീക്ഷണ ക്യാംപ്

പ്രശസ്ത പക്ഷിനിരീക്ഷകന്‍ ശ്രീ ശശിധരന്‍ മനേക്കരയുടെ നേതൃത്വത്തില്‍ ബാനം ഗവ.ഹൈസ്കൂളില്‍ പക്ഷിനിരീക്ഷണ ക്യാംപ് നടത്തി.സ്ലൈഡ് ഷോ, വീഡിയോ എന്നിവയിലൂടെ പക്ഷികളെ പരിചയപ്പെട്ടതിനു ശേഷം ഫീല്‍ഡിലിറങ്ങിയ കുട്ടികള്‍ മുപ്പത്തഞ്ചില്‍ പരം പക്ഷികളെ കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും  തിരിച്ചറിഞ്ഞു. പിടി എ പ്രസിഡണ്ട് ശ്രീ ബാനം കൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശ്രീ കെ കെ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു.പാച്ചേനി കൃഷ്ണന്‍, കമലാക്ഷന്‍,രാജന്‍ കെ കെ,ഭാസ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ രഘു മിന്നിക്കാരന്‍ സ്വാഗതവും ശ്രീധരന്‍ തെക്കുമ്പാടന്‍ നന്ദിയും രേഖപ്പെടുത്തി.