Friday, 19 October 2018
വിമുക്തി
കേരള സംസ്ഥാന എക്സൈസ് ഹോസ്ദുർഗ് റെയിഞ്ച് ഓഫീസിൻെറയും കോടോംബേളൂർ
ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ Oct.5 വെള്ളിയാഴ്ച ബാനം
ഗവ.ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ' ''വിമുക്തി "
സംഘടിപ്പിച്ചു. 'ഹരിത സേനാംഗങ്ങൾ,സ്കൂൾ സ്കൗട്ട് അംഗങ്ങൾ,5 മുതൽ 10 വരെ
class ലെ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിവർ ക്ലാസിൽ പങ്കെടുത്തു. കോടോം
ബേളൂർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭൂപേഷ് അധ്യക്ഷത വഹിച്ച
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഉഷ സ്വാഗതം
ആശംസിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി തങ്കമണി
'വിമുക്തി' ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രേഷ്മ,സീനിയർ
അസിസ്റ്റൻറ് ശ്രീ ബാലചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.എക്സൈസ്
ഉദ്യോഗസ്ഥൻമാരായ സുധീന്ദ്രൻ,ശ്രീനിവാസൻ എന്നിവർ ക്ലാസുകളെടുത്തു.
ഗണിതം മധുരം
ബാനം ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഗണിതം മധുരമാക്കുന്നതിനായി ഹോസ്ദുർഗ് ബിആർസി യുടെ സഹായത്തോടെ കോടോം ബേളൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ച് ഗവൺമെൻറ് ഹൈസ്കൂളിലെ എൽപി യുപി വിഭാഗം വിദ്യാർഥികൾക്ക് പഠനോപകരണം നിർമ്മിക്കുന്നതിനായി ഗണിതോത്സവം സംഘടിപ്പിച്ചു. ബിആർ സി അധ്യാപകനായ രാജഗോപാൽ,മേലാങ്കോട്ട് സ്കൂൾ അധ്യാപകൻ ശ്രീ ശിവരാമൻ, പൂത്താക്കൽ സ്കൂൾ അധ്യാപകൻ ശ്രീ ജയചന്ദ്രൻ, ബാനം സ്കൂൾ അധ്യാപകരായ ശ്രീമതി ഏലിയാമ്മ,ഗീത,ശാലിനി ഉഫൈറത്ത് ,ബാലചന്ദ്രൻ,പവിത്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ രാജീവൻ,മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി തുളസി എന്നിവരുൾപ്പെടെ മുപ്പതോളം രക്ഷിതാക്കൾ ഗണിത ലാബ് നിർമാണപ്രവർത്തന പരിപാടിയിൽ പങ്കെടുത്തു. ടെൻഫ്രെയിം , ഡോമിനോസ്,ഷൂട്ടിംഗ് ഗെയിം, സ്നേക്ക് ആൻഡ് ലാഡർ തുടങ്ങി നൂറോളം ഗണിത ഉപകരണങ്ങൾ ഏകദിന പരിശീലന പരിപാടിയിൽ നിർമിച്ചു.ഗണിത ഉപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രേഷ്മ ഏറ്റുവാങ്ങി.സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീ ബാലചന്ദ്രൻ പരിപാടിക്ക് നന്ദി സമർപ്പിച്ചു.
Wednesday, 10 October 2018
വിദ്യാരംഗം ഫിലിം ക്ലബ്ബ് ഉദ്ഘാടനം
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ സ്കൂളിലെ വിദ്യാരംഗം
കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാരംഗം ഫിലിം ക്ലബ്ബിന് തുടക്കം
കുറിച്ചു.സ്കൂള്‍ എസ് എം സി ചെയര്‍മാന്‍ ശ്രീ കുഞ്‍ഞിരാമേട്ടന്‍
ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിദ്യാരംഗം കോ ഓര്‍ഡിനേറ്റര്‍ ശ്രീ
കെ കെ രാജന്‍ മാസ്റ്റര്‍ ആമുഖഭാഷണം നടത്തി.തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ
ജീവിതത്തെ ആധാരമാക്കിയുള്ള വിഖ്യാതമായ ക്ലാസ്സിക് ചലചിത്രം ഗാന്ധി
പ്രദര്‍ശിപ്പിച്ചു.
Tuesday, 9 October 2018
ഗാന്ധി ജയന്തി ദിനാഘോഷവും ഹരിതസേന രൂപീകരണവും
ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ബാനം ഹൈസ്കൂളിൽ ഹരിതസേനയുടെ
രൂപീകരണവും പച്ചക്കറി കൃഷിയും കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഉഷ ടി വി ഉത്ഘാടനം ചെയ്തു. സ്കൂൾ
പീടീ എ പ്രസിഡണ്ട് പി.രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്
മിസ്ട്രസ് എം രേഷ്മ എസ്.എം സീ ചെയർമാൻ കെ.കെ കുഞ്ഞിരാമൻ, എസ് സി പ്രോമോട്ടർ
കെ.കൃഷ്ണൻ, ബാലചന്ദ്രൻ മാസ്റ്റർ, സഞ്ജയൻ മാസ്റ്റർ പ്രസംഗിച്ചു.സ്കൂള്‍
അസംബ്ലി,സര്‍വ്വ മത പ്രാര്‍ത്ഥന എന്നിവയ്‍ക്ക് ഹിന്ദി അധ്യാപകന്‍ ശ്രീ
ബാലചന്ദ്രൻ മാസ്റ്റർ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)